പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങി ഇമുദ്ര. മെയ് 20 മുതൽ 24 വരെയാണ് ഐപിഒ നടത്തുക. രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ദാതാക്കളാണ് ഇമുദ്ര.
243-256 രൂപ നിരക്കിലാണ് ഐപിഒ യുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. മെയ് 19 മുതൽ ആങ്കർ നിക്ഷേപകർക്ക് ഉള്ള ബിഡ്ഡിങ് ആരംഭിക്കും. കൂടാതെ, ഓഹരികളുടെ അലോട്ട്മെന്റ് മെയ് 30 ന് നടത്തും. ജൂൺ ഒന്നിനാണ് ലിസ്റ്റിംഗ് നടത്താൻ ലക്ഷ്യമിടുന്നത്.
Also Read: യുഎഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ തെരഞ്ഞെടുത്തു
ഡിജിറ്റൽ സർട്ടിഫിക്കറ്റ് മേഖലയിൽ രാജ്യത്ത് 37.9 ശതമാനമാണ് ഇമുദ്രയുടെ വിഹിതം. പ്രവർത്തന മൂലധനത്തിലേക്കും കടബാധ്യതകൾ വീട്ടാനുമാണ് ഐപിഒ പണം വിനിയോഗിക്കുക എന്നാണ് റിപ്പോർട്ടുകൾ.
Post Your Comments