ഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടത്തിന് തീപിടിച്ച് 27 പേര്‍ മരിച്ച സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമ ഒളിവിലെന്ന് പൊലീസ്. വെള്ളിയാഴ്ച വൈകുന്നേരം മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുളള കെട്ടിടത്തിനാണ് തീപിടിച്ചത്. ഈ കെട്ടിടത്തിന് എന്‍ഒസി ഇല്ലെന്ന് പൊലീസ് അറിയിച്ചു. കെട്ടിട ഉടമ മനീഷ് ലക്ര സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലാണ്.
Read Also:‘നല്ല ഭക്ഷണം നാടിന്റെ അവകാശം’, സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് മന്ത്രി വീണാ ജോർജ്
തീപിടിത്തത്തില്‍ ഇതുവരെ 27 പേര്‍ മരിച്ചതായാണ് വിവരം. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഫോറന്‍സിക് സംഘത്തിന്റെ സഹായം തേടും. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സാധ്യതയുണ്ടെന്നും, രക്ഷാപ്രവര്‍ത്തനം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
സിസിടിവി ക്യാമറകളുടേയും റൂട്ടര്‍ നിര്‍മ്മാണ കമ്പനിയുടേയും ഓഫീസായ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. കമ്പനി ഉടമകള്‍ പൊലീസ് കസ്റ്റഡിയിലാണ്.
മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പടര്‍ന്നത്. തീ അണയ്ക്കാന്‍ 24 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.40നാണ് തീപിടിത്തമുണ്ടായത്.
Post Your Comments