ചെന്നൈ: ആമ്പൂർ ബിരിയാണി മേളയിൽ ബീഫ്, പോർക്ക് ബിരിയാണികൾ വിളമ്പരുതെന്നു തിരുപ്പത്തൂർ കളക്ടർ ഉത്തരവിട്ടതോടെ, വിവാദം പുകയുന്നു. ഇതേത്തുടര്‍ന്ന്, ഇന്ന് ആരംഭിക്കേണ്ടിയിരുന്ന മേള മാറ്റി വച്ചു.
കളക്ടർ അമർ ഖുശ്‌വാഹയുടെ ഉത്തരവിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി.
വിവാദം ചൂടുപിടിച്ചതോടെ, മഴയെ തുടർന്ന് മേള മാറ്റി വയ്ക്കുകയാണെന്നാണ് കലക്ടർ അറിയിച്ചത്. മേളയിൽ നിന്ന് ബീഫ്, പോർക്ക് ബിരിയാണികൾ ഒഴിവാക്കുമെന്നും കളക്ടർ പറഞ്ഞു. എന്നാൽ, ഒരു വിഭാഗം ആളുകൾ പോർക്ക് ബിരിയാണി വിളമ്പുന്നതിനെയും മറ്റൊരു വിഭാഗം ബീഫ് ബിരിയാണി വിളമ്പുന്നതിനെയും എതിർത്ത് രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മേള മാറ്റി വയ്ക്കേണ്ടി വന്നതെന്നാണ് വിവരം.
തിരുപ്പത്തൂർ ജില്ലാ ഭരണകൂടമാണ് ഒരാഴ്ച്ച നീളുന്ന ആമ്പൂർ ബിരിയാണി മേള സംഘടിപ്പിച്ചത്. സൗജന്യമായി ബീഫ് ബിരിയാണി മേളയിൽ വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി (വി.സി.കെ), ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽ.ടി.ടി.ഇ), ഹ്യൂമാനിറ്റേറിയൻ പീപ്പിൾസ് പാർട്ടി എന്നിവർ പ്രഖ്യാപിച്ചു.
Post Your Comments