Latest NewsIndiaNewsBusiness

സൗത്ത് ഇന്ത്യൻ ബാങ്ക്: അറ്റാദായത്തിൽ വൻ വർദ്ധനവ്

വായ്പാ വിതരണത്തിൽ 4.04 ശതമാനമാണ് വളർച്ച കൈവരിച്ചത്

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 3906 ശതമാനം വാർഷിക വർദ്ധനയോടെ 272.04 കോടി രൂപയാണ് അറ്റാദായം കൈവരിച്ചത്. 2022 സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിലെ ഉയർന്ന അറ്റാദായമാണിത്.

സേവിംഗ്സ് നിക്ഷേപത്തിൽ 22.06 ശതമാനം വർദ്ധിച്ച് 24,740 കോടി രൂപയും കറന്റ് നിക്ഷേപത്തിൽ 12.49 ശതമാനം വർദ്ധിച്ച് 4,862 കോടി രൂപയിലും എത്തി. റീട്ടെയിൽ നിക്ഷേപങ്ങൾക്ക് 9.59 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ, റീട്ടെയിൽ നിക്ഷേപങ്ങൾ 85,320 കോടി രൂപയിലെത്തി. പ്രവാസി നിക്ഷേപത്തിൽ 6.13 ശതമാനം വർദ്ധിച്ച് 27,441 കോടി രൂപയിലെത്തി.

Also Read: നല്ല ഉറക്കം കിട്ടുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വായ്പാ വിതരണത്തിൽ 4.04 ശതമാനമാണ് വളർച്ച കൈവരിച്ചത്. 61,816 കോടി രൂപയാണിത്. കാർഷിക വായ്പകൾ, സ്വർണ വായ്പകൾ എന്നിവ യഥാക്രമം 19.64 ശതമാനം, 29.76 ശതമാനം എന്നീ നിരക്കുകളിൽ വർദ്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button