പപ്പായ മാത്രമല്ല, പപ്പായ ഇലയ്ക്കും ഒരുപാട് ഗുണങ്ങളുണ്ട്. പപ്പായയുടെ ഇലയിൽ അടങ്ങിയിട്ടുള്ള ആക്ടോജെനിൻ എന്ന വസ്തു ക്യാൻസറിനെ പ്രതിരോധിയ്ക്കുന്നതിൽ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റിൽ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ്.
ദഹനസംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും നമുക്ക് വന്നിട്ടുണ്ടാവും. എന്നാൽ, പപ്പായ ഇലയിൽ അടങ്ങിയിട്ടുള്ള കാർപ്പെയിൻ ദഹനസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.
ആർത്തവ വേദനയ്ക്കും പരിഹാരമാണ് പപ്പായ ഇല. ഒരു പപ്പായ ഇല എടുത്ത് അൽപ്പം പുളിയും ഉപ്പും ചേർത്ത് നല്ലതു പോലെ വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. തണുപ്പിച്ച ശേഷം ആ വെള്ളം കുടിച്ചാൽ മതി. ഇത് ആർത്തവ വേദന പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്നു.
പപ്പായയുടെ ഇലയും പൂവും ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാൻ മുന്നിലാണ്. ഇത് ഇടിച്ച് പിഴിഞ്ഞ് ചാറെടുത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാഴ്ച്ച സംബന്ധമായ പ്രശ്നങ്ങൾ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിനെല്ലാം പെട്ടെന്ന് പരിഹാരം കാണാൻ പപ്പായ സഹായിക്കുന്നു. തിമിരത്തെ പ്രതിരോധിക്കുന്നതിനും പപ്പായ ഇലയും പൂവും വളരെ പ്രധാനമായ പങ്കാണ് വഹിയ്ക്കുന്നത്.
Post Your Comments