തൃക്കാക്കര: മുസ്ലിമിനും ക്രിസ്ത്യാനിക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങൾ നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പിന്നിലുള്ള സംഘപരിവാറിന് കുടപിടിക്കുയാണ് കോൺഗ്രസ് പാർട്ടി ചെയ്യുന്നതെന്നും സംഘപരിവാറിന്റെ ബി ടീമായി കോൺഗ്രസ് മാറിയിരിക്കുകയാണെന്നും പിണറായി വിമർശിച്ചു.
തൃക്കാക്കരയ്ക്ക് അസുലഭ സന്ദർഭമാണ് ലഭിച്ചിരിക്കുന്നതെന്നും കേരളം ആഗ്രഹിക്കുന്ന തരത്തിൽ പ്രതികരിക്കാൻ, മണ്ഡലം തയ്യാറെടുത്തു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഉപതിരഞ്ഞെടുപ്പായി തൃക്കാക്കര മാറിക്കഴിഞ്ഞുവെന്നും തൃക്കാക്കര എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവേ പിണറായി വിജയൻ വ്യക്തമാക്കി.
Post Your Comments