ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങിയ കേരളത്തിന് ആശ്വാസമായി കേന്ദ്ര തീരുമാനം. 5000 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. പൊതുവിപണിയില്‍ നിന്നും കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഗുരുതര സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് കേന്ദ്ര തീരുമാനം.
Read Also:ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗം: മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് 5 രാജ്യങ്ങൾ
20,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തേടിയത്. എന്നാല്‍, 5000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിലവില്‍, സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് വായ്പയെടുക്കാന്‍ കേന്ദ്രം അംഗീകാരം നല്‍കിയത്. നേരത്തെ, വായ്പയെടുക്കാന്‍ അനുമതി തേടി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കേരളം കത്ത് നല്‍കിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് ബാലഗോപാല്‍ പറഞ്ഞു.
Post Your Comments