Latest NewsUAENewsInternationalGulf

2022 ന്റെ ആദ്യപാദത്തിൽ അബുദാബി വിമാനത്താവളത്തിലെത്തിയത് 2.56 ദശലക്ഷം യാത്രക്കാർ: കണക്കുകൾ പുറത്ത്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 218 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്

അബുദാബി: 2022 ന്റെ ആദ്യപാദത്തിൽ അബുദാബി വിമാനത്താവളത്തിലെത്തിയത് 2.56 ദശലക്ഷം യാത്രക്കാർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 218 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്. 2,563,297 യാത്രക്കാരാണ് അബുദാബി വിമാനത്താവളത്തിലെത്തിയത്.

Read Also: ഈ ഭക്ഷണങ്ങൾ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല!

ഇന്ത്യ (515,927), പാകിസ്ഥാൻ (253,874), യുണൈറ്റഡ് കിംഗ്ഡം (170,620), കെഎസ്എ (137,582), ഈജിപ്ത് (127,009) എന്നിവയാണ് ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിലുള്ള ആദ്യ അഞ്ച് രാജ്യങ്ങൾ. ലണ്ടൻ (123,055), ഡൽഹി (103,472), ഇസ്ലാമാബാദ് (101,476), കൊച്ചി (90,022), ധാക്ക (89,272) തുടങ്ങിയവയാണ് ഈ വർഷത്തെ ആദ്യ പാദത്തിൽ അബുദാബി വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തുന്ന ഏറ്റവും തിരക്കേറിയ സ്ഥലങ്ങൾ.

എയർപോർട്ട് ശുചിത്വം (98.4%), സുരക്ഷിതത്വം(98.2%), സന്തോഷ സൂചിക (96.4%), ആരോഗ്യ സുരക്ഷ (98.4%) എന്നിവയുൾപ്പെടെ നിരവധി സൂചികകളിൽ 2022-ലെ ആദ്യ മൂന്ന് മാസങ്ങളിൽ അബുദാബി ഇന്റർനാഷണലിൽ ഉപഭോക്താക്കൾ ഉയർന്ന സേവന നിലവാരം രേഖപ്പെടുത്തിയിട്ടുണ്ട്.

Read Also: തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ കിട്ടിയത് അമ്പരപ്പിക്കുന്ന കാര്യം: ഭക്ഷണം കഴിച്ച ആൾക്ക് അസ്വസ്ഥത

shortlink

Related Articles

Post Your Comments

Related Articles


Back to top button