AlappuzhaNattuvarthaLatest NewsKeralaNews

അഗതിമന്ദിരത്തിലെ അന്തേവാസികളെ മർദ്ദിച്ചു : നടത്തിപ്പുകാരൻ അറസ്റ്റിൽ

കായംകുളം പുളിവേലിൽ പുത്തൻവീട്ടിൽ സിറാജുദ്ദീനെ(46)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ഹരിപ്പാട്: അഗതിമന്ദിരത്തിലെ അന്തേവാസികളെ മർദ്ദിച്ച സംഭവത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. കായംകുളം പുളിവേലിൽ പുത്തൻവീട്ടിൽ സിറാജുദ്ദീനെ(46)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

കുമാരപുരം ഗ്രാമപഞ്ചായത്തിലെ എരിക്കാവ് വിശ്വദർശൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ നടത്തിവന്നിരുന്ന സ്ഥാപനത്തിലാണ് സംഭവം. 12 അന്തേവാസികളാണ് ഇവിടെയുള്ളത്. നടത്തിപ്പുകാരനായ സിറാജുദ്ദീൻ അന്തേവാസികളെ മർദ്ദിക്കുന്നത് പതിവാണ് എന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന്, പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥ‍ർ പരിശോധന നടത്തുകയായിരുന്നു.

Read Also : പ്ലസ് ടു വിദ്യാഭ്യാസമുള്ള ഷൈബിന്റെ വളർച്ചയിൽ അടിമുടി ദുരൂഹത: വൈദ്യനെ പീഡിപ്പിച്ചു കൊന്നത് ഭാര്യയും മക്കളും ഉള്ളപ്പോൾ

സിറാജുദ്ദീൻ തന്നെ മർദ്ദിക്കുകയും എടിഎം കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്തതായി ഇവിടുത്തെ അന്തേവാസിയായ മോഹനകുമാർ (58) ഉദ്യോഗസ്ഥരോട് പറഞ്ഞു. കൂടാതെ, പരിശോധനയിൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരം ഇല്ലാതെയാണ് സ്ഥാപനം നടത്തിയിരുന്നത് എന്ന് വ്യക്തമായതായും ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button