ലഖ്നൗ: മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ്. ഉത്തര്‍പ്രദേശ് മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡാണ് ഉത്തരവിറക്കിയത്. എല്ലാ എയ്ഡഡ്, നോണ്‍ എയ്ഡഡ് മദ്രസകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്ലാസുകള്‍ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു.
Read Also: ഗുജറാത്ത് മാത്രമല്ല തെലങ്കാനയും കേരളത്തേക്കാൾ ഏറെ മുന്നിൽ, പഠിക്കാൻ ഉടൻ പോകും: സജി ചെറിയാൻ
റമദാന് അവധി കഴിഞ്ഞ് മദ്രസകള്‍ വീണ്ടും തുറക്കുമ്പോള്‍ സർക്കാർ ഉത്തരവ് പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ ന്യൂനപക്ഷ ക്ഷേമ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തും. ഇന്ന് മുതലാണ് റംസാന് അവധിക്കുശേഷം മദ്രസകള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. അതിനാല്‍ ഇന്ന് മുതല്‍ തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വരും.
Post Your Comments