കശ്മീർ: തീവ്രവാദത്തിനു പണം നൽകുന്നതിനെതിരെയുള്ള നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. എട്ട് കശ്മീർ വിഘടനവാദി നേതാക്കൾക്കെതിരെ ഈ കുറ്റത്തിന് കേസ് ചാർജ് ചെയ്തിട്ടുണ്ട്. അനധികൃതമായി സമ്പാദിക്കുന്ന പണം മുഴുവൻ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് സർക്കാർ നടപടികൾ കർശനമാക്കിയത്.
കശ്മീരിൽ ഒരു ഹുറിയത്ത് നേതാവ് അനധികൃതമായി പണം വാങ്ങി പാകിസ്ഥാനിലെ കോളേജിൽ എംബിബിഎസ് സീറ്റ് സംഘടിപ്പിച്ചു കൊടുത്തതും ഈ കേസുകളിൽ ഉൾപ്പെടുന്നു. എഫ്.ഐ. ആർ നമ്പർ 05/2020ൽ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കോടതി ഈ കേസ് ചാർജ് ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ കൺസൾട്ടൻസികളുമായി ചേർന്ന് പാകിസ്ഥാനിലെ നിരവധി കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ആവശ്യക്കാർക്ക് സീറ്റ് വാങ്ങിക്കൊടുത്തു പണം പിടുങ്ങുന്നത് കശ്മീരിലെ പ്രബലമായ ബിസിനസ് ആണ്. ഇപ്രകാരം സംഘടിപ്പിക്കുന്ന കണക്കില്ലാത്ത പണം മുഴുവൻ ഭീകരവാദികളുടെ ആവശ്യങ്ങൾക്കാണ് വിനിയോഗിക്കപ്പെടുന്നത് എന്നും ഏജൻസി കണ്ടെത്തിയിരുന്നു.
Post Your Comments