Latest NewsInternational

മഹിന്ദ രാജപക്സ അടക്കം 16 പേർ രാജ്യം വിട്ടു പോകരുത് : ശ്രീലങ്കൻ കോടതി

സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ ജീവാപായമുണ്ടാക്കുന്ന തരത്തിൽ ആക്രമണമഴിച്ചു വിട്ടതിനാൽ ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

കൊളംബോ: മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സ അടക്കം 16 രാഷ്ട്രീയക്കാർ രാജ്യം വിട്ടു പോകരുതെന്ന ഉത്തരവുമായി ശ്രീലങ്കൻ കോടതി. വ്യാഴാഴ്ചയാണ് കോടതി ഇവർക്ക് മേൽ യാത്രാ വിലക്കേർപ്പെടുത്തിയത്.

ഫോർട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് മുൻ ശ്രീലങ്കൻ സർക്കാരിന്റെ പ്രധാനികളെ വെട്ടിലാക്കിയ ഈ വിധിയുമായി രംഗത്തുവന്നത്. പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ മകൻ നമൽ രാജപക്സയുടെ പേരും യാത്രാ വിലക്കേർപ്പെടുത്തിയവരുടെ പട്ടികയിലുണ്ട്. കൊളംബോയിൽ,സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ ജീവാപായമുണ്ടാക്കുന്ന തരത്തിൽ ആക്രമണമഴിച്ചു വിട്ടതിനാൽ ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. അതുകൊണ്ടാണ് രാജ്യം വിട്ടു പോകരുത് എന്ന് പ്രത്യേകമായി നിഷ്കർഷിച്ചത്.

ജോൺസ്റ്റൻ ഫെർണാണ്ടോ, കാഞ്ചന ജയരത്നെ, സഞ്ജീവ എതിരിമന്നേ, രോഹിത അഭയഗുണവർധന, സിബി രത്നനായകെ തുടങ്ങിയ ശ്രീലങ്കയിലെ അതിശക്തരായ രാഷ്ട്രീയക്കാരാണ് വിദേശ യാത്രാ വിലക്ക് നേരിട്ട രാഷ്ട്രീയക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button