പ്യോങ്യാംഗ്: ഉത്തരകൊറിയയിൽ ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ചു. ലോക വ്യാപകമായി കോവിഡ്19 നാശം വിതച്ച് തുടങ്ങി, രണ്ടുവർഷം കഴിഞ്ഞതിന് ശേഷമാണ് ഉത്തരകൊറിയയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനമായ പ്യോങ്യാംഗിൽ പനി ബാധിച്ചവരിൽ നിന്ന്, ഞായറാഴ്ച ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് ഒരാൾക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഒമിക്രോൺ വേരിയൻ്റാണ് ഇയാൾക്ക് ബാധിച്ചിരിക്കുന്നത്. കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
അതേസമയം, രാജ്യത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരങ്ങളും പ്രവിശ്യകളും പൂട്ടിയിടണമെന്നും വൈറസ് പടരുന്നത് തടയാൻ ജോലിസ്ഥലങ്ങളിൽ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരകൊറിയുടെ പരമാധികാരിയായ, കിം ജോങ് ഉൻ കർശന നിർദ്ദേശം നൽകി. പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഉന്നത തല സമിതിയെ നിയോഗിച്ച കിം ജോങ് ഉൻ, വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തയ്ക്കെതിരെ കേസ് എടുക്കണം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
വ്യാഴാഴ്ച, ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയുടെ യോഗം വിളിച്ചു കൂട്ടിയ കിം ജോങ് ഉൻ, രാജ്യവ്യാപകമായി ‘കർശനമായ ലോക്ക്ഡൗൺ’ ഏർപ്പെടുത്താനും അത്യാവശ്യം മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും സമാഹരിക്കാനും ഉത്തരവിട്ടു. ഉത്തരകൊറിയയിലെ 25 ദശലക്ഷം ആളുകളിൽ 64,207 പേർക്ക് കോവിഡ് പരിശോധന നടത്തിയെന്നാണ്, ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഒരാൾക്ക് പോലും രോഗം സ്ഥിരീകരിച്ചിരുന്നില്ല.
Post Your Comments