Latest NewsKeralaNews

കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും: മുഖ്യ പരിശീലകർക്കുള്ള പരിശീലനം ആരംഭിച്ചു

യോഗയിൽ 40 പേർക്കും മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റിയിൽ 35 പേർക്കുമാണ് പരിശീലനം നൽകുന്നത്

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും, യോഗയും ജീവിത ശൈലി രോഗങ്ങളും വിഷയത്തിൽ മുഖ്യ പരിശീലകർക്കുള്ള പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു. പൊതു വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവൻകുട്ടി പരിശീലനം ഉദ്ഘാടനം ചെയ്തു.

യോഗയിലും, മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റിയിലും പഠനം വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്ന് തെരഞ്ഞെടുത്തവർക്ക് മുഖ്യ പരിശീലകരാകാനുള്ള പരിശീലന പരിപാടിയാണ് സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യോഗയിൽ 40 പേർക്കും മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റിയിൽ 35 പേർക്കുമാണ് പരിശീലനം നൽകുന്നത്.

Read Also: കേരളം വന്‍ കടക്കെണിയില്‍, വീണ്ടും വായ്പ എടുക്കാനുള്ള കേരളത്തിന്റെ നീക്കത്തിന് കേന്ദ്രത്തില്‍ നിന്ന് തിരിച്ചടി

പരിശീലനം പൂർത്തിയാക്കുന്നവരെ മുഖ്യ പരിശീലകരായി പ്രയോജനപ്പെടുത്തി ജില്ലാ അടിസ്ഥാനത്തിൽ കൂടുതൽ പേരെ കർമ്മനിരതരാക്കാനുള്ള പ്രവർത്തനങ്ങൾ യോഗ പരിശീലന പരിപാടിയുടെ തുടർച്ചയായി സംഘടിപ്പിക്കും. ജീവിത ശൈലീരോഗങ്ങളെ ചെറുത്ത് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന യോഗ ജനങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനുള്ള കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യും.

കുട്ടികളിലെ പഠനവൈകല്യ നിർണ്ണയവും പരിപാലനവും കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്തെ എല്ലാ പ്രൈമറി അധ്യാപകരെയും സജ്ജരാക്കുന്ന പ്രവർത്തനങ്ങളാണ് മാനേജ്മെൻറ് ഓഫ് ലേണിംഗ് ഡിസബിലിറ്റി പരിശീലന പരിപാടിയുടെ തുടർ പരിപാടിയായി സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി വ്യക്തമാക്കി.

2017ൽ ആരംഭിച്ച എസ്ആർസി കമ്മ്യൂണിറ്റി കോളേജിൽ 13000 ൽ പരം പഠിതാക്കൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 4000ത്തിൽ പരം പേർ യോഗയിലും 1000 ത്തിൽ പരം പേർ മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റിയിലും രജിസ്റ്റർ ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച അമ്മയുടെ കാമുകന് 21 വ‌ർഷം തടവ്: കേരള മനസാക്ഷിയെ നടുക്കിയ കൊലക്കേസിലും പ്രതി

shortlink

Related Articles

Post Your Comments

Related Articles


Back to top button