ആലപ്പുഴ:എ.ആര്‍. ക്യാമ്പിനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ യുവതിയേയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ പോലീസ് ഓഫീസര്‍ അറസ്റ്റില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റെനീസാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റവും സ്ത്രീധനപീഡന വകുപ്പും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
Read Also:വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു
ചൊവ്വാഴ്ചയാണ് റെനീസിന്റെ ഭാര്യ നജ്‌ല(27), മകന്‍ ടിപ്പുസുല്‍ത്താന്‍ (അഞ്ച്), മകള്‍ മലാല (ഒന്നേകാല്‍) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ശാരീരിക, മാനസിക പീഡനങ്ങള്‍ ആണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളുടെയും 28കാരിയായ അമ്മയുടെയും മരണത്തിലേക്ക് നയിച്ചതെന്ന് മരിച്ച നജ്‌ലയുടെ കുടുബം ആരോപിക്കുന്നു.
വിവാഹ സമയത്തു നല്‍കിയ 40 പവന്‍ സ്വര്‍ണവും പത്തുലക്ഷം രൂപയും ചിലവാക്കിയ ശേഷം നിരന്തരം പണത്തിനായി റെനീസ് പീഡനങ്ങള്‍ തുടര്‍ന്നിരുന്നു. പരസ്ത്രീ ബന്ധം കൂടി ആയതോടെ കഴിഞ്ഞ കുറച്ചു നാളായി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു നജ്‌ല. നജ്‌ലയുടെയും കുട്ടികളെയും മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറയുന്നു.
Post Your Comments