KeralaLatest News

ആലപ്പുഴയിലെ ഭാര്യയുടെയും കുട്ടികളുടെയും മരണം കൊലപാതകം? പൊലീസുകാരനായ ഭർത്താവ് റെനീസ് അറസ്റ്റിൽ

ഇന്നലെയാണ് റെനീസിന്‍റെ ഭാര്യ നജ്‍ല, മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴ:  എ.ആർ ക്യാംപിനു സമീപം പൊലീസ് ക്വാർട്ടേഴ്സിൽ യുവതിയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവായ പൊലീസുകാരന്‍ അറസ്റ്റില്‍. വണ്ടാനം മെഡിക്കൽ കോളജ് സിപിഒ റെനീസാണ് അറസ്റ്റിലായത്. ഇന്നലെയാണ് റെനീസാണ് അറസ്റ്റിലായത്. ഇന്നലെയാണ് റെനീസിന്‍റെ ഭാര്യ നജ്‍ല, മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, നജ്‌ലയുടേതും കുട്ടികളുടേതും കൊലപാതകമാണെന്ന് അവരുടെ വീട്ടുകാർ ആരോപിച്ചു.

ഇത് സംബന്ധിച്ച് പരാതിയും നൽകി. വർഷങ്ങളായുള്ള ശാരീരിക-മാനസിക പീഡനങ്ങളാണ് രണ്ട്‌ പിഞ്ചുകുഞ്ഞുങ്ങളുടെയും 28കാരിയായ അമ്മയുടെയും മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും, ഭർത്താവ് റെനീസ് പൊലീസ് ഉദ്യോഗസ്ഥനായതിനാൽ ഉന്നതതല അന്വേഷണം നടത്തണമെന്നും, മരിച്ച നജ്‌ലയുടെ സഹോദരി നഫ്‌ല ആവശ്യപ്പെട്ടു.

വിവാഹസമയത്ത് നൽകിയ 40പവൻ സ്വർണവും പത്തുലക്ഷം രൂപയും റെനീസ് ചെലവാക്കി. പിന്നീട് പണത്തിനായി നിരന്തരം പീഡനങ്ങൾ തുടർന്നു. പരസ്ത്രീ ബന്ധം കൂടി ആയതോടെ കഴിഞ്ഞ കുറച്ചു നാളുകളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു നജ്‌ല എന്നും സഹോദരി പറയുന്നു. ബന്ധുക്കളുടെ ആരോപണം ശരിയാണെന്നാണ് അയൽവാസികളുടെയും നിലപാട്. ഇവർ പൊലീസിന് നൽകിയ മൊഴിയും റെനീസിന് എതിരാണെന്നാണ് ലഭ്യമായ വിവരം.

മെയ് 9നാണ് സംഭവം. മകളെ വെള്ളത്തില്‍ മുക്കി കൊന്ന നിലയിലും, മകനെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലും, നജ്‌ലയെ ക്വാട്ടേഴ്‌സിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തി പലതവണ കതകിൽ മുട്ടിയിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് റെനീസിന്‍റെ മൊഴി.

അതേസമയം, നജ്‌ലയുടെയും കുട്ടികളുടെയും മരണം കൊലപാതകമാണോ എന്ന് പൊലീസും സംശയിക്കുന്നുണ്ട് . എന്നാൽ, പൊലീസ് ഇതുവരെ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റെനീസിനെ സൗത്ത് പൊലീസ് അറസ്റ്റു ചെയ്ത ശേഷം ചോദ്യം ചെയ്‌തു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button