വയറിന്റെ പ്രശ്നങ്ങള്‍ക്കല്ലാതെ വേറെയും പ്രശ്നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധിയാണ് ഇഞ്ചി. ബിപി അഥവാ രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഏതു വിധത്തിലാണ് ഇഞ്ചി ബിപി കുറയ്ക്കാനുള്ള മരുന്നായി ഉപയോഗിയ്ക്കുന്നത് എന്ന് നോക്കാം.
1. ഒരു ഗ്രീന്‍ ടീ ബാഗ്, ഒരു ടീസ്പൂണ്‍ ഇഞ്ചി ജ്യൂസ്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്ത മിശ്രിതം ബിപി കുറയ്ക്കാന്‍ ഉത്തമമാണ്. ഗ്രീന്‍ ടീ തയ്യാറാക്കി ഇതിലേയ്ക്ക് ഇഞ്ചിനീര്, മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് ദിവസവും കുടിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.
2. ഇഞ്ചി, ബീറ്റ്റൂട്ട്, സെലറി, ആപ്പിള്‍ ജ്യൂസ് എന്നിവ ചേര്‍ന്ന മിശ്രിതമാണ് മറ്റൊന്ന്. അരകഷണം ഇഞ്ചി, ഒരു ബീറ്റ്റൂട്ട്, ഒരു ആപ്പിള്‍, 4 സെലറി എന്നിവയാണ് ഇതിനു വേണ്ടത്. നൈട്രിക് ഓക്സൈഡ് ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് രക്തക്കുഴലുകളെ റിലാക്സ് ചെയ്യിക്കുന്നതു കൊണ്ടുതന്നെ ഇത് ബിപി കുറയ്ക്കാന്‍ ഏറെ സഹായകമായിരിയ്ക്കും.
3. ഇഞ്ചി, ഏലയ്ക്ക എന്നിവയടങ്ങിയ മിശ്രിതവും ബിപി കുറയ്ക്കാന്‍ സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചത്, 2-3 ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ കട്ടന്‍ ചായ, ഒരു കപ്പു വെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. ഇവയെല്ലാം ചേര്‍ത്ത് തിളപ്പിച്ചൂറ്റി അല്‍പം തേനും ചേര്‍ത്തു ദിവസവും കുടിയ്ക്കുക.
Post Your Comments