ന്യൂഡല്‍ഹി: യു.പി പോലീസില്‍ അഴിച്ചുപണി നടത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവിയായ മുകുള്‍ ഗോയലിനെയാണ് സ്ഥാനത്ത് നിന്ന് മാറ്റിയത്. അദ്ദേഹത്തിന് ജോലിയില്‍ ഉത്തരവാദിത്വമില്ലെന്നും, ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാറ്റിയത്. യു.പി കാഡറിലെ 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് മുകുള്‍. 2021 ജൂലൈയിലായിരുന്നു ഡിജിപിയാക്കി നിയമിച്ചത്. അതിന് മുമ്പ് ബിഎസ്എഫിലായിരുന്നു.
ഫെബ്രുവരി 2024 വരെ ഗോയലിന് കാലാവധിയുണ്ടായിരിക്കെയാണ്, ഇപ്പോള്‍ പോലീസ് മേധാവിയെന്ന അധികാരപദവിയില്‍ നിന്ന് മാറ്റിയത്. മായാവതിയുടെ കാലത്ത് പോലീസ് റിക്രൂട്ട്മെന്റ് കേസില്‍ ഉള്‍പ്പെട്ട് അദ്ദേഹം ദീര്‍ഘകാലം സസ്പെന്‍ഷനിലായിരുന്നു. പിന്നീട് കേസ് തള്ളിയതോടെ, ജോലിയില്‍ തിരികെ പ്രവേശിക്കുകയായിരുന്നു.
Post Your Comments