Latest NewsNewsIndia

താജ്മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേതാണ്, രേഖകൾ കൈവശമുണ്ട്: വെളിപ്പെടുത്തലുമായി രാജകുടുംബാംഗം

ജയ്പൂർ: താജ്മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേതാണെന്ന വെളിപ്പെടുത്തലുമായി, രാജകുടുംബാംഗം രംഗത്ത്. രാജകുടുംബത്തിന്റെ കൊട്ടാരം താജ്മഹൽ ഭൂമിയിലായിരുന്നുവെന്നും മുഗൾ ചക്രവർത്തി ഷാജഹാൻ പിന്നീട്, ഭൂമി കൈവശപ്പെടുത്തുകയായിരുന്നുവെന്നും ജയ്പൂർ രാജകുടുംബാംഗവും, ബിജെപി എംപിയുമായ ദിയാ കുമാരി വ്യക്തമാക്കി. തന്റെ വാദം തെളിയിക്കുന്ന തക്കതായ രേഖകൾ കൈവശമുണ്ടെന്നും ദിയാ കുമാരി അറിയിച്ചു.

‘ഇന്ന് സർക്കാർ ഒരു ഭൂമി ഏറ്റെടുത്താൽ, അതിന് അർഹമായ നഷ്ടപരിഹാരം നൽകും. എന്നാൽ, അന്ന് രാജകുടുംബത്തിന് ഷാജഹാൻ ചക്രവർത്തി, നഷ്ടപരിഹാരം നൽകിയില്ലെന്നാണ് കേട്ടിട്ടുള്ളത്. ഭൂമി കൈവശപ്പെടുത്തിയതിനെതിരെ അപ്പീൽ നൽകാവുന്ന നിയമം അന്നുണ്ടായിരുന്നില്ല. ചരിത്രപരമായി, താജ്മഹൽ ഭൂമി തീർച്ചയായും ജയ്പൂർ രാജകുടുംബത്തിന്റേതാണ്’, ദിയാ കുമാരി വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹർജി നൽകിയത് നല്ല കാര്യമാണെന്നും ആവശ്യപ്പെട്ടാൽ, തങ്ങളുടെ വാദം തെളിയിക്കുന്ന രേഖകൾ കോടതിക്ക് കൈമാറുമെന്നും ദിയാ കുമാരി പറഞ്ഞു. രാജസ്ഥാനിലെ രാജ്‌സമന്ദ് മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ദിയാ കുമാരി

shortlink

Related Articles

Post Your Comments

Related Articles


Back to top button