പാലക്കാട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയ ജീവിതത്തിലേയ്ക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയില്‍ കുടുംബാംഗങ്ങള്‍. ഒന്നരക്കോടി ഇന്ത്യന്‍ രൂപയാണ്, കൊല്ലപ്പെട്ട യെമന്‍ സ്വദേശിയുടെ ബന്ധുക്കള്‍ ദയാധനം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും തുക സ്വരൂപിക്കാനുള്ള സാമ്പത്തിക ശേഷി, നിമിഷ പ്രിയയുടെ കുടുംബത്തിനില്ല. ഇതിനിടെ, പ്രവാസി വ്യവസായി എം.എ യൂസഫലി, വിഷയത്തില്‍ ഇടപെട്ടതിന്റെ ആശ്വാസത്തിലാണ് നിമിഷയും കുടുംബവും.
Read Also:താജ്മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേതാണ്, രേഖകൾ കൈവശമുണ്ട്: വെളിപ്പെടുത്തലുമായി രാജകുടുംബാംഗം
2012 ലാണ് നിമിഷ പ്രിയ കുടുംബത്തോടെപ്പം യെമനിലെത്തുന്നത്. നഴ്സായി ജോലി ചെയ്തു വരികെയാണ് തലാല്‍ അബ്ദു മഹ്ദിയെ പരിചയപ്പെടുന്നത്. 2015ല്‍ നിമിഷ പ്രിയക്ക് സ്വന്തമായി ഒരു ക്ലിനിക്ക് എന്ന സ്വപ്നം പൂവണിഞ്ഞു. പക്ഷേ, അന്ന് മുതല്‍ നിമിഷയുടെ സന്തോഷം അവസാനിക്കുകയായിരുന്നു. കുടുംബത്തെ രക്ഷിക്കാം എന്ന വാഗ്ദാനവുമായി വന്ന തലാലിന്റെ ചതിക്കുഴിയില്‍ നിമിഷ വീഴുകയായിരുന്നു. ക്ലിനിക്കിന്റെ ആവശ്യങ്ങള്‍ക്കാണെന്ന് പറഞ്ഞ് തലാല്‍ കൃത്രിമമായി തയ്യാറാക്കിയ ഇരുവരുടെയും വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് എല്ലാത്തിനും വിനയായത്.
ക്രൂരതകളും ശാരീരിക ഉപദ്രവങ്ങളും വര്‍ദ്ധിച്ചതോടെ നിമിഷ, തലാലിന്റെ കൈവശമുള്ള പാസ്പോര്‍ട്ട് കൈക്കലാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ഇതിനായുള്ള ശ്രമങ്ങള്‍ ഓവര്‍ഡോസ് മരുന്നു കുത്തിവെക്കുന്നതില്‍ വരെ എത്തിച്ചു. മരുന്നു കുത്തിവെച്ചതിന് പിന്നാലെ തലാല്‍ മരണപ്പെടുകയായിരുന്നു.
Post Your Comments