
മലപ്പുറം: പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവത്തിലെ പ്രതി പിടിയിൽ. മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിനെയാണ് പൊലീസ് പിടികൂടിയത്. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്.
2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. മൂലക്കുരു ചികിത്സ ഒറ്റമൂലി തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയത്. ഒരു കവർച്ചാ കേസിലെ പരാതിക്കാരനായിരുന്നു ഷൈബിൻ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പഴയ കൊലപാതകം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
ഒന്നര വർഷത്തോളം ഷാബാ ഷെരീഫിനെ തടവിൽവച്ച് ക്രൂരമായി മർദ്ദിച്ചിരുന്നു. പിന്നീട് ഇയാൾ മരിച്ചതോടെ വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments