KeralaNattuvarthaLatest NewsNews

കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ല, കാരണം ഇവിടെ ഭരിക്കുന്നത് പിണറായി വിജയനാണ്: പി എ മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന ഉറപ്പുമായി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. ഇത്‌ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുന്നുവെന്നും, ആ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:നരച്ച മുടി കറുപ്പിയ്ക്കാന്‍

‘രാജ്യത്തെ ക്യാമ്പസുകളില്‍ എസ്‌എഫ്‌ഐ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത നിലപാടുകളില്‍ വിറളിപൂണ്ട സംഘപരിവാര്‍ ശക്തികള്‍ പ്രവര്‍ത്തകരെ കായികമായി നേരിടുകയാണ്‌. മതനിരപേക്ഷതയുടെ കാര്യത്തില്‍ വെള്ളംചേര്‍ത്ത കോണ്‍ഗ്രസിന്‌ സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടിരിക്കയാണ്‌. തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട്‌ നേരിടാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമം. വര്‍ഗീയത ഇല്ലാതാക്കാന്‍ വേണ്ടത്‌ വര്‍ഗബോധമാണ്‌. വികസനത്തിന് തടയിടാന്‍ കോണ്‍ഗ്രസും ലീഗും ബിജെപിയുമായി കൈകോര്‍ക്കുകയാണ്‌’, മുഹമ്മദ്‌ റിയാസ് വ്യക്തമാക്കി.

അതേസമയം, തൃക്കാക്കരയിലെ ഇലക്ഷനിൽ എൽഡിഎഫിനെതിരെ ധാരാളം വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടിയ്ക്കകത്ത് തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button