ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തി ഐആര്‍സിടിസി. ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിലാണ് ഐആര്‍സിടിസി മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുന്നത്. പുതിയ നിയമം നടപ്പാക്കുന്നതോടെ, ലക്ഷക്കണക്കിന് വരുന്ന ഐആര്‍സിടിസി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ട് പുന:പരിശോധിക്കേണ്ടതായി വരും.
Read Also:വ്യാജനമ്പര്‍ പതിച്ച സ്കൂട്ടറുമായി കറക്കം : യുവാവ് അറസ്റ്റിൽ
ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐആര്‍സിടിസി പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച്, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും വെരിഫൈ ചെയ്യേണ്ടതുണ്ട്. ഈ രണ്ട് പ്രധാന വിവരങ്ങളുടെ വെരിഫിക്കേഷന്‍ കൂടാതെ ഇനി ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല.
Post Your Comments