ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. രോഗങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ വെളുത്തുള്ളിക്കുള്ളത്രയും ഗുണം മറ്റൊന്നിനും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. വെളുത്തുള്ളിയിലുള്ള അലിസിന്‍ ആണ് ആരോഗ്യ ഗുണങ്ങളെല്ലാം നല്‍കുന്നത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നതാണ് ഉത്തമം. ചുട്ട വെളുത്തുള്ളിയും വേവിച്ച വെളുത്തുള്ളി കഴിക്കുമ്പോള്‍ അതിലെ സ്വാഭാവികമായി ഉള്ള എണ്ണ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
ആധുനിക ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളിലും കണ്ടുവരുന്ന രോഗമാണ് രക്തസമ്മർദ്ദം. ഇതിന് വെളുത്തുള്ളി അത്യുതത്തമമെന്ന് ആയുര്‍വേദം പറയുന്നു. കൂടാതെ, ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ വറുത്തെടുത്തതു വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.
മുരിങ്ങയില ദിവസവും ഭക്ഷണത്തിലുള്‍പ്പെടുത്തുക. തവിടു കളയാത്ത ധാന്യങ്ങള്‍, പാല്‍, പാലുല്‍പന്നങ്ങള്‍ എന്നിവ കൂടുതലായി കഴിക്കണം. രാവിലെ പത്ത് കൂവളത്തിലകള്‍ ചവച്ചരച്ചു കഴിക്കുക.
Read Also : വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരൻ കൊലക്കേസിൽ പ്രധാന പ്രതി
പച്ച നെല്ലിയ്ക്ക നീരില്‍ പകുതി തേന്‍ ചേര്‍ത്ത് ഇളക്കി വയ്ക്കുക. ഇതില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഒരു ടീസ്പൂണ്‍ വീതം രണ്ടു നേരം കഴിക്കുക. മുരിങ്ങയില ദിവസവും ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതും നല്ലതാണ്. ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക. പേരയ്ക്ക, പപ്പായ തുടങ്ങി നാരുകള്‍ ധാരാളമടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും ബ്ലഡ് പ്രഷറിന് ഉത്തമമാണ്.
Post Your Comments