
ലഖ്‌നൗ: കാണ്‍പൂരിലെ പള്ളികളില്‍ മതിയായ സ്ഥലമില്ലാത്തതിനാല്‍ മുസ്ലീങ്ങള്‍ക്ക് റോഡുകളില്‍ പ്രാര്‍ത്ഥന നടത്തേണ്ടി വരുന്നതായി അടുത്തിടെ പരാതികള്‍ ഉയര്‍ന്നിരുന്നു. ജില്ലയിലുടനീളമുള്ള 300-ലധികം പള്ളികളിലാണ് പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥലം വിപുലീകരിക്കുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കുന്നത് ഓള്‍ ഇന്ത്യ സുന്നി ഉലമ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നത്.
വിവിധ പള്ളികളില്‍ സ്ഥലപരിമിതി കാരണം മുസ്ലീങ്ങള്‍ക്ക് പ്രത്യേകിച്ച് വെള്ളിയാഴ്ചകളില്‍ റോഡുകളില്‍ പ്രാര്‍ത്ഥന നടത്തേണ്ടി വരുന്ന ഒരു പ്രശ്‌നം ഉയര്‍ന്നുവന്നിരുന്നു. പ്രശ്നം പരിഹരിക്കാന്‍, മത പുരോഹിതരുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ സുന്നി ഉലമ കൗണ്‍സിലാണ് ശ്രമം തുടങ്ങിയത്. 15 ടീമുകളാണ് കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ തക്ക വിധം മസ്ജിദുകള്‍ വിപുലീകരിക്കാന്‍ ശ്രമിക്കുന്നത്.
കാണ്‍പൂരില്‍ പദ്ധതി പ്രാവര്‍ത്തികമായാല്‍, ഈ മാതൃക നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തുടനീളം പ്രാവര്‍ത്തികമാക്കാനാവുമെന്ന് കൗണ്‍സില്‍ കണ്‍വീനര്‍ ഹാജി മുഹമ്മദ് സലീസ് പറഞ്ഞു. ഇതിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, സുന്നി ഉലമ കൗണ്‍സില്‍ രൂപീകരിച്ച ടീമുകള്‍ വിവിധ പള്ളികളിലെ മൗലവിമാരുമായി ചര്‍ച്ച നടത്തും. ഓരോ മസ്ജിദിന്റെയും നിലവിലെ ശേഷി, എത്രത്തോളം വിപുലീകരിക്കാന്‍ കഴിയും, എന്നിങ്ങനെയുള്ള സാദ്ധ്യതകളും വിലയിരുത്തും.
നിലവിലുള്ള ഇടങ്ങളില്‍ കൂടുതല്‍ നിലകളായി വിപുലീകരണം നടത്താനുള്ള സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്. അംഗീകൃത വകുപ്പുകളില്‍ നിന്ന് അനുമതി വാങ്ങിയതിന് ശേഷമായിരിക്കും നിര്‍മ്മാണം. സര്‍വ്വേ പൂര്‍ത്തിയായാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനായി മുശാവറത്തി (ഉപദേശക) ബോര്‍ഡ് യോഗം വിളിക്കുമെന്ന് അഖിലേന്ത്യ സുന്നി ഉലമ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സലെസ് പറഞ്ഞു.
Post Your Comments