KeralaLatest NewsNews

കെ വി തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാം: സംസ്ഥാന ഘടകത്തിന് തീരുമാനമെടുക്കാമെന്ന് കെ സി വേണുഗോപാൽ

തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്

ന്യൂഡൽഹി: കെ വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: രാജ്യദ്രോഹക്കുറ്റം സ്‌റ്റേ ചെയ്ത് സുപ്രിം കോടതി: പ്രതികരണവുമായി കെ.സി വേണുഗോപാല്‍

കെ വി തോമസിനെതിരെ നടപടി സ്വീകരിച്ച ശേഷം എഐസിസിയെ അറിയിച്ചാൽ മതിയെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസുകാരനായിരിക്കുകയും സിപിഎമ്മിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറയുകയും ചെയ്യുന്നത് ഒന്നൊന്നര തമാശയാണ്. ആര് പാർട്ടി വിട്ട് പോകും ആരു പോകുന്നുവെന്നതിനേക്കാൾ ചിന്തൻ ശിബിരത്തിലാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് വ്യക്തമാക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. താൻ കോൺഗ്രസുകാരനായി തന്നെ ജീവിക്കുമെന്നും അതിലൊരു മാറ്റമുണ്ടാകില്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു.

Read Also: കോഴിക്കോട് കണ്ടെത്തിയത് 266 വെടിയുണ്ടകൾ: ആളൊഴിഞ്ഞ പറമ്പിൽ വെടിവെച്ച് പരിശീലനവും

shortlink

Related Articles

Post Your Comments

Related Articles


Back to top button