ക്യാരറ്റിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാന്‍ ക്യാരറ്റ് നല്ലതാണ്. ക്യാരറ്റില്‍ വിറ്റാമിന്‍ എ, ബി,സി അയണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും ക്യാരറ്റ് സഹായിക്കും. ക്യാരറ്റ് വിറ്റാമിനുകള്‍, മിനറലുകള്‍, നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ പരിപൂർണ്ണമായ ഒരു പച്ചക്കറിയാണ്.
ദിവസവും ഒന്നോ രണ്ടോ പച്ച ക്യാരറ്റ് കഴിക്കുന്നതു കൊണ്ട് മലബന്ധം ഒഴിവാക്കാന്‍ സാധിക്കും. ക്യാരറ്റ് അരച്ച് പാലില്‍ ചേര്‍ത്ത് ശരീരത്തില്‍ പുരട്ടുന്നത് ചര്‍മ്മസംരക്ഷണത്തിന് നല്ലതാണ്. ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ സൗന്ദര്യവും നിറവും വര്‍ദ്ധിക്കും.
Read Also : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിപി രാമചന്ദ്രന്‍ അന്തരിച്ചു
കാലറി കുറവായ ഒരു ഭക്ഷ്യ വസ്തുവാണ് ക്യാരറ്റ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുക എന്ന നിങ്ങളുടെ ലക്ഷ്യം എളുപ്പത്തില്‍ കൈവരിയ്ക്കാന്‍ കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വളരെ നാള്‍ തടി കൂടാതെ ശരീരത്തെ സംരക്ഷിച്ച് നിര്‍ത്തും. കുടലില്‍ അടിഞ്ഞ് കൂടുന്ന അഴുക്കുകളെ പുറന്തള്ളാനും സഹായിയ്ക്കുന്നു. ക്യാരറ്റ് വിറ്റാമിന്‍ ‘എ’യാല്‍ സമ്പന്നമായതിനാല്‍ കാഴ്ച ശക്തിയും എല്ലുകളുടെ ആരോഗ്യവും സംരക്ഷിയ്ക്കാന്‍ ഇത് സഹായിക്കുന്നു. ക്യാരറ്റ് ജ്യൂസാക്കി കുടിയ്ക്കുന്നതിലൂടെ അതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍സും മിനറല്‍സും എല്ലാം അല്‍പം പോലും നഷ്ടമാകാതെ നമ്മുടെ ശരീരത്തിന് ലഭ്യമാകുന്നു. എല്ലുകളുടെ തേയ്മാനം, നാശം എന്നിവയില്‍ നിന്നും കൂടാതെ നല്ല കാഴ്ച ശക്തിയും, കണ്ണുകള്‍ക്ക് നല്ല ആരോഗ്യവും പ്രദാനം ചെയ്യുന്നു ക്യാരറ്റ്.
Post Your Comments