KannurLatest NewsKeralaNattuvarthaNews

സ്വര്‍ണ്ണക്കടത്ത് – ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു: വധു ഡോക്ടര്‍ അനുപമ

കണ്ണൂർ: സ്വര്‍ണ്ണക്കടത്ത് – ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു. ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. പ്രണയ വിവാഹമാണ് ഇവരുടേത്. മെയ് 12ന് വധൂഗൃഹത്തില്‍ വച്ചാണ് വിവാഹം. വിവാഹക്കാര്യം ആകാശ് തില്ലങ്കേരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് എടയന്നൂർ ബ്ലോക്ക് പ്രസിഡന്റ് ശുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. സോഷ്യൽ മീഡിയയിലൂടെയാണ്, അനുപമയുമായുള്ള ആകാശിന്റെ പ്രണയം ആരംഭിക്കുന്നത്. അനുപമ ഇക്കാര്യം വീട്ടിൽ തുറന്നു പറഞ്ഞത്തോടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവാദ പരാമർശത്തിൽ ക്രിമിനൽ കേസെടുക്കാൻ പോക്‌സോ കോടതി

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ആകാശ് തില്ലങ്കേരി. ഈ കേസില്‍ ആകാശിനെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് – ക്വട്ടേഷന്‍ വിവാദം വാർത്തകളിൽ നിറഞ്ഞു നിന്ന സമയത്ത്, സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു. ആകാശ് ഉൾപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തെ, പാര്‍ട്ടി ഒരു ചുമതലയും ഏല്‍പ്പിച്ചിട്ടില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button