മലയാളികളുടെ പ്രധാന ഭക്ഷണമാണ് ഇഡലി. എന്നാല്‍, മഴക്കാലങ്ങളില്‍ ഇഡലി കഴിക്കുന്നത് ആരോഗ്യത്തിനും ശരീരത്തിനും നല്ലതല്ല. കാരണം, ഇഡലി പോലെയുള്ള പുളിച്ച ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആയുര്‍വേദം പറയുന്നു. ഇവ ദഹന പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുകയും വയറിന് അസ്വാസ്ഥ്യമുണ്ടാക്കുകയും ചെയ്യുന്നു. ഇതുപോലെ തന്നെ, പുളിയുള്ള ഭക്ഷണങ്ങളും മഴക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
വളരെ ലളിതമായതും പെട്ടെന്നു ദഹിയ്ക്കുന്നതും ആയ തരം ഭക്ഷണങ്ങള്‍ മാത്രം മഴക്കാലത്തു കഴിയ്ക്കുക. മഴക്കാല ഭക്ഷണത്തില്‍ നിന്നും ഇറച്ചി, മീന്‍ തുടങ്ങിയവ ഒഴിവാക്കാന്‍ ശ്രമിക്കണം എന്നും ആയുര്‍വേദം പറയുന്നുണ്ട്. കൂടാതെ, ചോളം, ചെറുപയര്‍, ഓട്സ് എന്നിവയെല്ലാം മഴക്കാലത്തു കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ് എന്നും ആയുര്‍വേദത്തില്‍ പറയുന്നു. മഴക്കാലത്ത് ലസി, തണ്ണിമത്തന്‍, മോര്, തൈര്, സംഭാരം എന്നിവയും ഒഴിവാക്കുന്നതാണ് വയറിന്റെ ആരോഗ്യത്തിനു നല്ലത് എന്നും പറയുന്നു.
Read Also : ലോകത്തിലെ ഏറ്റവും വലിയ എലിവേറ്റർ മുംബൈയിൽ : വിസ്മയമൊരുക്കി ജിയോ വേൾഡ് സെന്റർ
രാത്രി നേരത്തെ അത്താഴം കഴിയ്ക്കണം എന്നും പകല്‍ സമയത്ത് ഉറങ്ങാതിരിക്കണം എന്നും ശരീരം വല്ലാതെ തളരും വിധം ജോലി ചെയ്യാതിരിയ്ക്കണമെന്നും ആയുര്‍വേദത്തില്‍ വ്യക്തമാക്കുന്നു. മഴക്കാലത്ത് കുരുമുളക്, ഇഞ്ചി, കായം, ജീരകം, മല്ലി, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ കഴിയ്ക്കുന്നത് നല്ലതാണെന്നും ആയുര്‍വേദം പറയുന്നു. ഇവയെല്ലാം ഈ സമയത്ത് ശരീരത്തിനു ചൂടു നല്‍കും എന്നും ദഹന പ്രക്രിയ ശക്തിപ്പെടാന്‍ സഹായിക്കും എന്നും പറയപ്പെടുന്നു. അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇവയൊക്കെ സഹായകമാവും.
Post Your Comments