പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചതിനെ അധിക്ഷേപിച്ച സമസ്ത നേതാവിനു നേരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്. പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്ല്യാർ പരസ്യമായി അധിക്ഷേപിച്ചത്. ഈ വിഷയത്തിൽ മതത്തിനുള്ളിൽ നിന്ന് പോലും പ്രതിഷേധം ഉയരുന്നുണ്ട്.
ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ഇസ്ലാമില്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നും കിട്ടിയ സമ്മാനം ആ ഷോളിട്ടവന്‍റെ മുഖത്തെറിഞ്ഞ് തിരിച്ച് പോരാന്‍ പഠിക്കണം പെണ്‍കുട്ടികളേയെന്നും സുറുമി പറയുന്നു. ഇസ്ളാമിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടുന്ന സുറുമിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.
read also: എം.ടി അബ്ദുല്ല മുസ്ല്യാരെ സ്ത്രീ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമം: പിന്തുണയുമായി പി കെ നവാസ്
കുറിപ്പ് പൂർണ രൂപം,
ആത്മാഭിമാനമുള്ള ഒരു സ്ത്രീയ്ക്കും ഇസ്ലാമില്‍ വിശ്വസിക്കാന്‍ കഴിയില്ല !!
അത്രമേല്‍ സ്ത്രീവിരുദ്ധമായ മതമാണ് ഇസ്ലാം.
കിട്ടിയ സമ്മാനം ആ ഷോളിട്ടവന്‍റെ മുഖത്തെറിഞ്ഞ് തിരിച്ച് പോരാന്‍ പഠിക്കണം പെണ്‍കുട്ടികളേ…
ഇവന്‍റെയൊക്കെ നേതാവ് മുഹമ്മദ് പഠിപ്പിച്ചതാണ് നമ്മള്‍ വെറും പെറാനും പോറ്റാനും മാത്രമുള്ളവരാണെന്നും സെക്സ് ഒബ്ജക്റ്റാണ് എന്നതും.
ശരീരം മാത്രമല്ല ആത്മാഭിമാനമുള്ള മനസ്സും വ്യക്തിത്വവുമുള്ളവരാണ് നമ്മളെന്ന് തെളിയിക്കാന്‍ ആദ്യം ഈ മതത്തിലെ സ്ത്രീവിരുദ്ധതകളെ ചോദ്യം ചെയ്ത് തുടങ്ങണം.
അപമാനിച്ച് മാറ്റി നിര്‍ത്തുമ്പോള്‍ ഇവന്‍റെയൊക്കെ ഈ സ്ത്രീവിരുദ്ധ മതം വലിച്ചെറിഞ്ഞ് കൊണ്ട് പ്രതികരിക്കാനുള്ള ധൈര്യം ആര്‍ജ്ജിച്ചെടുക്കണം.
നൂറ് ആണുങ്ങള്‍ മതം ഉപേക്ഷിക്കുന്നതിനേക്കാള്‍ വലിയ ഇംപാക്റ്റാണ് ഒരു സ്ത്രീ മതം ഉപേക്ഷിച്ചാല്‍ ഉണ്ടാകുന്നത്. വരും തലമുറ കൂടി രക്ഷപ്പെടും .
പഠിക്കണം …ഇതിലെ സ്ത്രീവിരുദ്ധതകളെ മനസ്സിലാക്കണം..മുര്‍തദ്ദാകണം.
ആത്മാഭിമാനമുള്ള സ്ത്രീകളാകണം ?
Post Your Comments