KeralaLatest NewsNews

പത്താം ക്ലാസിലെ കുട്ടിയെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചുതരാം കേട്ടോ… എന്നിട്ടെന്തായി? ശ്രീജിത്ത് പണിക്കർ

വല്ല അമ്പലത്തിലെയും ഡാൻസ് ആയിരുന്നെങ്കിൽ ഒരുകൈ നോക്കാമായിരുന്നെന്ന് പുരോഗമന പ്രസ്ഥാനം.

മലപ്പുറം: പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ വെച്ച് അപമാനിച്ച സമസ്ത നേതാവിന്റെ നടപടിയ്‌ക്കെതിരെ പ്രതികരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സാംസ്‌കാരിക നായകരുടെ അണ്ണാക്കിൽ പതിവുപോലെ നേന്ത്രപ്പഴമാണെന്നും വേദിയിലെ രാഷ്ട്രീയക്കാരന് നാക്കില്ലെയെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അനൗൺസർ ചേട്ടനെയാണെന്നും വേദിയിലേക്ക് സാദരം ക്ഷണിച്ചശേഷം ‘ഞാനല്ല വിളിച്ചത്’ എന്നു മൊഴിഞ്ഞ ആ ചേട്ടൻ ഏതു സാഹചര്യത്തിലും നമ്പാവുന്ന പത്തരമാറ്റ് തങ്കമാണെന്നും ശ്രീജിത്ത് തന്റെ കുറിപ്പിലൂടെ പരിഹസിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പത്താം ക്ലാസിലെ കുട്ടിയെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചുതരാം കേട്ടോ എന്നൊരു ചേട്ടൻ. എന്നിട്ടെന്തായി? സാംസ്‌കാരിക നായകരുടെ അണ്ണാക്കിൽ പതിവുപോലെ നേന്ത്രപ്പഴം. വല്ല അമ്പലത്തിലെയും ഡാൻസ് ആയിരുന്നെങ്കിൽ ഒരുകൈ നോക്കാമായിരുന്നെന്ന് പുരോഗമന പ്രസ്ഥാനം.
വേദിയിലെ രാഷ്ട്രീയക്കാരന് നാക്കില്ല; പാൽപ്പുഞ്ചിരി മാത്രം.

Read Also: അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട: പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച് ഇ.കെ സമസ്ത നേതാവ്

ദോഷം പറയരുതല്ലോ, കൂട്ടത്തിൽ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അനൗൺസർ ചേട്ടനെയാണ്. വേദിയിലേക്ക് സാദരം ക്ഷണിച്ചശേഷം “ഞാനല്ല വിളിച്ചത്” എന്നു മൊഴിഞ്ഞ ആ ചേട്ടൻ ഏതു സാഹചര്യത്തിലും നമ്പാവുന്ന പത്തരമാറ്റ് തങ്കമാണ്. എന്തായാലും നവോത്ഥാനം പൂത്തുലയട്ടെ. തൽക്കാലം പൊതുവേദികളിൽ പൂത്തുലയണ്ട എന്നുമാത്രം. ആരെങ്കിലും പോട്ടം എടുത്താലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button