റിയാദ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ. ആപ്പിളിനെ പിന്നിലാക്കിയാണ് സൗദി എണ്ണക്കമ്പനിയായ അരാംകോ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. കമ്പനിയുടെ വിപണി മൂല്യം 2.464 ട്രില്യൺ ഡോളറായി ഉയർന്നു. സൗദി സ്റ്റോക്ക് മാർക്കറ്റിൽ ഇന്നത്തെ ട്രേഡിങ്ങിൽ അരാംകോയുടെ ഓഹരി ഉയർന്ന് 46.10 റിയാലായി.
Read Also: 50 വയസിന് താഴെയുള്ളവർക്ക് കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസുകൾ: അറിയിപ്പുമായി സൗദി അറേബ്യ
യുഎസ് കമ്പനിയായ മൈക്രോസോഫ്റ്റാണ് വിപണി മൂല്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 1.979 ട്രില്യൺ ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം. 2022 ന്റെ ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ അരാംകോ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, 2.461 ട്രില്യൺ ഡോളറാണ് ആപ്പിളിന്റെ ഇപ്പോഴത്തെ മൂല്യം.
Post Your Comments