
കാക്കനാട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാക്കനാട് അത്താണി ശ്മശാനം റോഡില്‍ വലിയപറമ്പില്‍ വീട്ടില്‍ സുനീറാണ് (32) അറസ്റ്റിലായത്.
ചെമ്പുമുക്കിലെ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് നാലുലക്ഷം രൂപയായിരുന്നു സുനീര്‍ അടക്കമുള്ള സംഘം തട്ടിയെടുത്തത്. കേസിലെ മറ്റു പ്രതികളായ, പടമുഗള്‍ പാലച്ചുവട് സ്വദേശികളായ പനക്കംതോടം എന്‍.എ. ആഷിഖ്, വെള്ളിപ്പറമ്പില്‍ വീട്ടില്‍ സല്‍മാന്‍ ഉബൈസ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Read Also : സംസ്ഥാനത്തെ ഹോട്ടലുകൾ ഇനി ഗ്രീന്‍ കാറ്റഗറി പരിധിയിലേക്ക്: ഉത്തരവുമായി മന്ത്രി വീണാ ജോര്‍ജ്
തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സുനീറിനെ തൃക്കാക്കര സി.ഐ ആര്‍. ഷാബുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ പി.ബി. അനീഷ്, എന്‍.ഐ. റഫീഖ്, എ.എസ്.ഐമാരായ ശിവകുമാര്‍, സുധീഷ്, സീനിയര്‍ സി.പി.ഒ ജാബിര്‍ എന്നിവര്‍ അടങ്ങിയ സംഘം ആണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments