സിയോള്‍: ദക്ഷിണ കൊറിയയ്ക്ക് പുതിയ തലവന്‍. യൂന്‍ സുക് യോള്‍ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആണവായുധങ്ങളുള്ള ഉത്തര കൊറിയയുമായി കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്, യൂന്‍ സുക് യോള്‍ ചുമതലയേല്‍ക്കുന്നത്.
Read Also:യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത: വിശദീകരണവുമായി രാഹുല്‍ ദ്രാവിഡ്
ചൊവ്വാഴ്ച സിയോളിലെ നാഷണല്‍ അസംബ്ലിയില്‍ നടന്ന വമ്പിച്ച ചടങ്ങില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ‘പ്രസിഡന്റിന്റെ ചുമതലകള്‍ വിശ്വസ്തതയോടെ ചെയ്യുമെന്ന്, ഞാന്‍ ജനങ്ങള്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു’, യൂന്‍ സുക്-യോള്‍ പറഞ്ഞു.
ഉത്തര കൊറിയക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഒരു യാഥാസ്ഥിതികനായാണ് യൂന്‍ സുകിനെ വിലയിരുത്തുന്നത്.
അതേസമയം, ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് യൂന്‍ സൂക് യോളിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിപ്പബ്ലിക് ഓഫ് കൊറിയയുടെ പ്രസിഡന്റിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇരുരാജ്യങ്ങളുമായി ദശകങ്ങളായി നിലനില്‍ക്കുന്ന ശക്തമായ സൗഹൃദം കൂടുതല്‍ കരുത്തുറ്റതായി മാറുമെന്ന പ്രത്യാശയും പങ്കുവെച്ചു.
Post Your Comments