KeralaLatest News

‘നജ്‌ലയുടെയും കുഞ്ഞുങ്ങളുടേതും കൊലപാതകം: റെനീസും കാമുകിയും ചേർന്ന് കൊലപ്പെടുത്തി’ : കുടുംബം

പോലീസുകാരനായ റെനീസിന് ഒന്നിലേറെ സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവരുന്നു

ആലപ്പുഴ: ആലപ്പുഴയിലെ കൂട്ടമരണത്തിൽ ദുരൂഹത അകലുന്നില്ല. വട്ടപ്പള്ളി സ്വദേശി റെനീസിന്റെ ഭാര്യ നജ്‌ലയുടെത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് സഹോദരി നഫ്‌ള രംഗത്ത് എത്തി. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ മാത്രം ധൈര്യമുള്ള ആളായിരുന്നില്ല നജ്‌ല എന്ന് ഇവർ പറയുന്നു. റെനീസും അയാളുടെ കാമുകിയും ചേർന്ന് സഹോദരിയെയും കുട്ടികളെയും കൊലപ്പെടുത്തിയതാണെന്നും സഹോദരി ആരോപിക്കുന്നു.

മരണം നടന്നതിന് തലേദിവസവും, ഇരുവരും തമ്മിൽ ക്വാർട്ടേഴ്‌സിൽ തർക്കമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളിൽ മനംനൊന്താണ് വട്ടപ്പള്ളി സ്വദേശി റെനീസിന്റെ ഭാര്യ മക്കളെക്കൊന്ന് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. പോലീസുകാരനായ റെനീസിന് ഒന്നിലേറെ സ്ത്രീകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നെന്ന വിവരങ്ങളും പുറത്തുവരുന്നു. ഇതിൽ ഒരു സ്ത്രീ റെനീസിന്റെ ബന്ധു തന്നെയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇവർക്കെതിരെയാണ് നജ്‌ലയുടെ സഹോദരിയുടെ ആരോപണം.

read also: മലാലയെയും ടിപ്പു സുൽത്താനെയും കൊന്ന് നജ്‌ല ജീവനൊടുക്കിയതിന് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

പല സ്ത്രീകളും തമ്മിലുള്ള റെനീസിന്റെ വാട്‌സാപ്പ് ചാറ്റുകൾ പലതവണ, നജ്‌ല കൈയോടെ പിടികൂടിയിരുന്നു. അപ്പോഴൊക്കെ റെനീസ് ഇവരെ ക്രൂരമായി മർദ്ദിച്ചിരുന്നുവത്രെ.  ഇതിനെച്ചൊല്ലി ക്വാർട്ടേഴ്‌സിൽ ഇരുവരും തമ്മിൽ വഴക്ക് നിത്യസംഭവമായിരുന്നുവെന്നും പറയപ്പെടുന്നു. ജീവിതം തന്നെ ദുസ്സഹമായപ്പോൾ നജ്‌ല വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും റെനീസ് നൽകിയില്ല. ബന്ധം വേർപ്പെടുത്തിയാൽ വീട്ടിലെത്തി നജ്‌ലയെയും ഉമ്മയെയും സഹോദരിയെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവത്രെ. ഇതിൽ ഭയന്നാണ് ബന്ധം വേർപെടുത്താതെ നജ്‌ല തുടർന്ന് വന്നതെന്നും ബന്ധുക്കൾ പറയുന്നു.

ഇന്ന് രാവിലെയോടെയാണ് ആലപ്പുഴയെ നടുക്കി ഒരു കുടുംബത്തിലെ മൂന്നു പേരുടെ മരണവാർത്ത പുറത്തറിയുന്നത്. രാത്രി ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെയും മക്കളെയും താൻ മരിച്ച നിലയിൽ കണ്ടത് എന്നാണ് റെനീസ് പറയുന്നത്. 5 വയസ്സുകാരൻ ടിപ്പു സുൽത്താനെയും ഒന്നര വയസ്സുകാരി മലാലയെയും കൊലപ്പെടുത്തിയ ശേഷം മാതാവ് 28 കാരിയായ നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാൾ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് നജ്‌ലയെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന്  റെനീസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്

shortlink

Related Articles

Post Your Comments


Back to top button