ജിദ്ദ: ടൂറിസം അംബാസഡര്‍ ആയി ലയണല്‍ മെസ്സിയെ സൗദി അറേബ്യ സ്വന്തമാക്കി. സൗദി ടൂറിസം അഹമ്മദ് അല്‍ഖത്തീബ് ആണ് ട്വിറ്ററിലൂടെ ആവേശം തുടിപ്പിക്കുന്ന ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകത്തെങ്ങുമുള്ള കാല്‍പന്താവേശക്കാരുടെ രോമാഞ്ചമായ അര്‍ജന്റീനാ താരം സുഹൃത്തുക്കളോടൊത്ത് ജിദ്ദയിലെത്തിയ വേളയിലായിരുന്നു സൗദിയുടെ പ്രഖ്യാപനം. നവംബറില്‍ ആരംഭിക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയും അര്‍ജന്റീനയും ഒരേ ഗ്രൂപ്പിലാണെന്ന ആവേശകരമായ പശ്ചാത്തലത്തില്‍ കൂടിയാണ് മെസ്സിയുടെ പുതിയ നിയമനം.
ജിദ്ദയില്‍ നടന്നു കൊണ്ടിരിക്കുന്ന വിനോദ പരമ്പരയായ ജിദ്ദാ സീസണ്‍ സന്ദര്‍ശകനായാണ് മെസ്സി ജിദ്ദയിലെത്തിയത്. കഴിഞ്ഞ റിയാദ് സീസണ്‍ ആസ്വദിക്കാനും മെസ്സി എത്തിയിരുന്നു. മെസ്സിയുടെ നാലാമത്തെ സൗദി സന്ദര്‍ശന വേളയിലാണ് അദ്ദേഹം സൗദിയുടെ വിനോദ സഞ്ചാര അംബാസഡര്‍ ആയി നിയമിതനാകുന്ന പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ജിദ്ദയില്‍ ആദ്യമായല്ല മെസ്സി എത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അല്‍ഖത്തീബ് അദ്ദേഹത്തിന്റെ അവസാനത്തെ സൗദി യാത്രയായിരിക്കില്ല ഇതെന്നും സൂചിപ്പിച്ചു.
അര്‍ജന്‍റീനീയന്‍ ദേശീയ ടീമിലെ കളിക്കാരനുള്‍പ്പെടയുള്ള സുഹൃത്തുക്കള്‍ക്കൊപ്പം കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ മെസ്സിയ്ക്ക് പരമ്പരാഗത രീതിയിലും അത്യാവേശത്തോടെയുമുള്ള വരവേല്‍പ്പാണ് ലഭിച്ചത്. മെസ്സിയുടെ നാലാമത്തെ സൗദി സന്ദര്‍ശനമാണ് ഇത്. 2011 ല്‍ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ആയി അദ്ദേഹം എത്തിയിരുന്നു. റിയാദിലെ കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അത്.
Post Your Comments