തിരുവനന്തപുരം: വികസനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് ശരിയെന്ന് വീണ്ടും ആവർത്തിച്ച് കെ വി തോമസ്. പിണറായി വിജയനെ താന്‍ പ്രകീര്‍ത്തിച്ചത് ശരിയാണെന്നും ആ നിലപാടില്‍ തന്നെയാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read:തുടര്‍ച്ചയായി കാപ്പി കുടിക്കുന്നവർ അറിയാൻ
കൊവിഡ് കാലത്തെ പ്രവര്‍ത്തനത്തിലും വികസന കാര്യത്തിലും സര്‍ക്കാര്‍ പ്രവര്‍ത്തനം മികച്ചതായിരുന്നു. അത് തുറന്നുപറഞ്ഞാല്‍ ഞാന്‍ കോണ്‍ഗ്രസ് വിരുദ്ധനാകുമോ? കെ വി തോമസ് ചോദിച്ചു.
‘കാലങ്ങളായി എന്നെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേതാക്കള്‍ മാറ്റി നിര്‍ത്തി. എന്നിട്ടും ഞാൻ അച്ചടക്കമുള്ള പ്രവര്‍ത്തകനായി പാര്‍ട്ടിയില്‍ തുടര്‍ന്നു. ഞാൻ എടുക്കാ ചരക്കാണോയെന്ന് എറണാകുളത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടത്’, അദ്ദേഹം വ്യക്തമാക്കി.
Post Your Comments