ശ്രീനഗർ: വഖഫ് ഭൂമി കയ്യേറുന്നവർ ബുൾഡോസറുകളെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ജമ്മു കശ്മീർ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സൺ ഡോ. ധരക്ഷന്‍ അന്‍ഡ്രാബി. വഖഫ് ഭൂമിയിൽ കയ്യേറ്റം നടത്തി നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുള്ള നീക്കങ്ങൾ ഉടൻ നടത്തുമെന്നും ഡോ. ധരക്ഷന്‍ അന്‍ഡ്രാബി പറഞ്ഞു.
കശ്മീരിൽ നടന്ന വഖഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് മെമ്പർ കൂടിയാണ് ഡോ. ധരക്ഷന്‍ അന്‍ഡ്രാബി. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇവര്‍.
മുസ്ലിം നിയമപ്രകാരം ആരാധനാലയങ്ങളെയും അതിനോടനുബന്ധിച്ച് കിടക്കുന്ന സ്വത്തിനെയുമാണ് വഖഫ് എന്ന് വിളിക്കുന്നത്. വഖഫ് പൊതുസ്വത്തായി കണക്കാക്കപ്പെടുന്നു. വഖഫ് ആക്റ്റിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ് ഫയൽ ചെയ്ത ഹർജി ഡൽഹി ഹൈക്കോടതിയിൽ പരിഗണനയിലിരിക്കെയാണ് ജമ്മു കശ്മീർ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സൺ ഡോ. ധരക്ഷന്‍ അന്‍ഡ്രാബിയുടെ പ്രഖ്യാപനം.
Post Your Comments