കൊച്ചി: ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഓഫീസറുടെ തിരോധാനത്തില്‍ ദുരൂഹത. കൊല്ലം കരിക്കോട് സുമാലയത്തില്‍ അജി കുമാറിനെയാണ് 10 ദിവസം മുമ്പ് കാണാതായത്. അജി കുമാറിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത് വന്നു.
ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം സ്റ്റേറ്റ് ടാക്സ് ഓഫീസറാണ് 52കാരനായ അജി കുമാര്‍. പുനലൂര്‍ ഓഫീസില്‍ നിന്ന് 3 മാസം മുമ്പാണ്, അജി കുമാറിനെ എറണാകുളം കാക്കനാടുള്ള ഓഫീസിലേയ്ക്ക് സ്ഥലം മാറ്റിയത്. രണ്ട് മാസം ജോലി ചെയ്ത ശേഷം, ഒരു മാസത്തെ അവധിയിലായിരുന്നു അജി കുമാര്‍. അവധിക്കു ശേഷം, വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞ 29ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. ഏപ്രില്‍ 30ന് രാവിലെ വിളിച്ച് സംസാരിച്ചപ്പോള്‍ വൈകീട്ട് വീട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചതായി അജിയുടെ ബന്ധുക്കള്‍ പറയുന്നു. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും, രാവിലെ പത്തരയോടെ ഓഫീസിലേക്ക് ഇറങ്ങിയ അജി കുമാറിനെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
പുനലൂര്‍ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ ഓഫീസ് ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു. അതിന്റെ പേരില്‍, മെമ്മോ ലഭിച്ചതായി ബന്ധുക്കള്‍ക്കറിയില്ല. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ലന്ന പരാതിയാണ് ബന്ധുക്കള്‍ക്കുള്ളത്. അതിനാല്‍, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്ന ആവശ്യം കുടുംബം മുന്നോട്ട് വയ്ക്കുന്നു.
Post Your Comments