Latest NewsNewsBeauty & StyleFood & CookeryLife StyleHealth & Fitness

നെയ്യ് കഴിക്കുന്നവർ അറിയാൻ

പൊതുവേ നമുക്കെല്ലാവർക്കുമുള്ള ഒരു തെറ്റായ ചിന്താഗതിയാണ് നെയ്യ് ശരീരത്തിന് വളരെ ദോഷം ചെയ്യുമെന്നത്. വണ്ണം കൂട്ടാനും കൊളസ്‌ട്രോള്‍ കൂട്ടാനും ഒക്കെ നെയ്യ് കാരണമാകുമെന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍, അതല്ല സത്യാവസ്ഥ. വണ്ണം കുറയ്ക്കാനും എല്ലിന് ബലം നല്‍കാനും ഒക്കെ നെയ്യ് സഹായിക്കും. നെയ്യിന്റെ പ്രധാന ഏഴ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. എല്ലിന് ബലം നല്‍കും

നെയ്യില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. എല്ലില്‍ കാല്‍സ്യം നിലനിര്‍ത്താന്‍ വിറ്റാമിന്‍ കെ അനിവാര്യമാണ്.

2. ഭാരം കുറയ്ക്കാന്‍ നെയ്യ് സഹായിക്കും

നെയ്യില്‍ ഒമേഗ-6 ഫാറ്റി ആസിഡ്സ് ഉണ്ടെന്നാണ് പറയുന്നത്. ഇത് നിങ്ങളെ ഭാരം കുറയ്ക്കാന്‍ സാധിക്കും.

3. വിറ്റാമിനുകളുടെ കലവറ

നെയ്യില്‍ വിറ്റാമിനുകളായ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ കാഴ്ച്ചയ്ക്കും, വിറ്റാമിന്‍ ഇ ചര്‍മ്മത്തിനും, വിറ്റാമിന്‍ ഡി കാല്‍സ്യം ആ​ഗീരണം ചെയ്യാനും ആവശ്യമാണ്.

Read Also : മഴക്കാലത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കണം : കാരണമറിയാം

4. ദഹനത്തിന് നല്ലത്

നെയ്യ് ആമാശയത്തില്‍ പ്രവേശിച്ചാല്‍ ദഹനരസങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും. ഇത് ദഹനം വേഗത്തിലാക്കുന്നു.

5. പ്രതിരോധം

ശരീരത്തിന്റെ പ്രതിരോധ ശേഷിക്ക് അത്യുത്തമമാണ് നെയ്യ്. നെയ്യില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാലാണ് ഇത്.

6. മുടിക്കും ചര്‍മ്മത്തിനും നല്ലത്

നെയ്യ് കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും ചര്‍മ്മ സൗന്ദര്യത്തിനും നല്ലതാണ്.

7. സൗന്ദര്യത്തിന്

വരണ്ട ചര്‍മ്മത്തിനും ആന്റി ഏജിങ്ങിനും നെയ്യ് നല്ലതാണ്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ തടയാനും നെയ്യ് വളരെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button