ഡൽഹി: തലസ്ഥാന നഗരത്തിലെ വിവാദകേന്ദ്രമായ ഷഹീൻബാഗ് ഇടിച്ചു നിരത്തുന്നതിനെതിരെയുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഹർജിയിൽ വാദം കേൾക്കുക. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ്) ആണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഹർജിയുടെ ഒരു കോപ്പി സോളിസിറ്റർ ജനറലിന് സമർപ്പിക്കാൻ സുപ്രീം കോടതി ഹർജിക്കാരനോട് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ഇപ്പോഴും ഡൽഹി ഭരണകൂടം നിർബാധം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നിരത്തൽ തുടരുകയാണ്. തിങ്കളാഴ്ച ഹർജി പരിഗണിക്കാനിരിക്കവേ, എന്തുകൊണ്ടാണ് നിർത്തി വയ്ക്കാതെ പൊളിച്ചടുക്കൽ പരിപാടിയുമായി മുന്നോട്ട് പോകുന്നതെന്ന് സുപ്രീം കോടതി ഡൽഹി തദ്ദേശ ഭരണകൂടത്തോട് ചോദിച്ചേക്കും.
ഡൽഹിയിലെ ഷഹീൻബാഗ് മേഖല അനധികൃത കുടിയേറ്റക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലരും സർക്കാർ ഭൂമി കൈയ്യേറിയാണ് വീടും കെട്ടിടങ്ങളും കെട്ടിപ്പൊക്കിയിരിക്കുന്നത്. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നിരത്തുകയാണ് ഡൽഹി ഭരണകൂടം ചെയ്യുന്നത്. അതേസമയം, ന്യൂനപക്ഷ സമുദായക്കാരുടെ കെട്ടിടങ്ങൾ മാത്രമാണ് പൊളിക്കുന്നതെന്ന ആരോപണമായി കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
Post Your Comments