KeralaLatest NewsNews

റിഫയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും

കോഴിക്കോട്: ദുബായിയില്‍ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ദുബൈയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ  നൽകിയ പരാതിയുടെ  അടിസ്ഥാനത്തിൽ, മറവു ചെയ്ത മൃതദേഹം കഴിഞ്ഞ ദിവസം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇല്ലെങ്കിൽ, പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകും. താമരശേരി ഡി.വൈ.എസ്.പി ടി.കെ. അഷറഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം. റിഫയുടെ ഭർത്താവ് മെഹനാസിനെതിരെ കാക്കൂർ പോലീസ് കേസെടുത്തിട്ടുണ്ട്.

മകളുടെ മരണത്തിലെ ദുരൂഹത നീങ്ങാൻ ഏതറ്റം വരെയും പോകുമെന്ന് റിഫയുടെ മാതാപിതാക്കൾ  പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ കാരണം വ്യക്തമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. പോലീസ് അന്വേഷണത്തിൽ തൃപ്തരാണെന്നും കുടുംബം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button