കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിലയൻസ് ജിയോയ്ക്ക് 4,173 കോടി രൂപയുടെ അറ്റാദായം. മുൻ വർഷത്തെ അറ്റാദായവുമായി താരതമ്യപ്പെടുത്തുമ്പോൾ 24 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളിൽ ഒന്നാണ് റിലയൻസ് ജിയോ.
ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിൽ 10.9 മില്യൻ വരിക്കാരെ ജിയോയ്ക്ക് നഷ്ടമായിട്ടുണ്ട്. നിരക്കുകൾ വർദ്ധിച്ചതാണ് വരിക്കാരെ നഷ്ടപ്പെടാനുള്ളതിൽ മുഖ്യകാരണം. താരിഫ് നിരക്കുകളുടെ വർദ്ധന വരുമാനത്തിലും അറ്റാദായത്തിലും പ്രതിഫലിച്ചിട്ടുണ്ട്.
Also Read: മാമ്പഴം പ്രമേഹരോഗികൾക്കും കഴിക്കാം
2021-22 സാമ്പത്തിക വർഷം ജിയോ ഫ്ലാറ്റ്ഫോമിന്റെ ആകെ വരുമാനം 17.1 ശതമാനം ഉയർന്ന് 95,804 കോടി രൂപയിലാണ് എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം ഐപിഒ നടത്താനൊരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് കീഴിലുള്ള ജിയോ പ്ലാറ്റ്ഫോംസ്.
Post Your Comments