Motorola Moto E32 സ്മാർട്ട്ഫോണുകൾ വിപണിയിൽ ഇറങ്ങി. ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചത്. Moto E32 വിന്റെ സവിശേഷതകൾ പരിശോധിക്കാം.
6.5 inch HD+90Hz IPS LCD ഡിസ്പ്ലേയാണ് ഇതിനുള്ളത്. Unisoc T606 പ്രോസസ്സറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്. കൂടാതെ, 5000mAh ആണ് ബാറ്ററി ലൈഫ്.
16 മെഗാപിക്സലുളള രണ്ട് മെയിൻ ക്യാമറകൾ, രണ്ട് മെഗാപിക്സലുളള മാക്രോ ലെൻസുകൾ, 2 മെഗാപിക്സലുളള ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിൻഭാഗത്ത് സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ, എട്ട് മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിട്ടുണ്ട്. 12,055 രൂപയാണ് മോട്ടോ E32 സ്മാർട്ട്ഫോണുകളുടെ വില.
Post Your Comments