Latest NewsKeralaNews

‘അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട’: പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച് ഇ.കെ സമസ്ത നേതാവ്

മലപ്പുറം: പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ വെച്ച് അപമാനിച്ച് ഇ.കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍. മദ്രസ കെട്ടിട ഉദ്ഘാടന വേദിയില്‍ വെച്ചാണ് സംഭവമുണ്ടായത്. സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത് അബ്ദുള്ള മുസ്‌ലിയാർക്ക് പിടിച്ചില്ല. പെൺകുട്ടി വന്നപ്പോൾ പെൺകുട്ടിയെ ഇദ്ദേഹം പരസ്യമായി അപമാനിക്കുകയായിരുന്നു. പ്രകോപിതനായ അദ്ദേഹം വേദിയിൽ വെച്ച് തന്നെയായിരുന്നു തന്റെ ഇഷ്ടക്കേട് പ്രകടമാക്കിയത്.

Also Read:ദാവൂദിന്റെ അനുയായികളുടെ സ്ഥാപനങ്ങളിൽ എൻഐഎ റെയ്‌ഡ്‌ : ഛോട്ടാ ഷക്കീലിന്റെ അനുചരൻ കസ്റ്റഡിയിൽ

സമസ്തയുടെ തീരുമാനം അറിയില്ലേ എന്നും പെൺകുട്ടിയെ ആണോ സ്റ്റേജിലേക്ക് വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പത്താം ക്ലാസിലെ പെണ്‍കുട്ടികളെയൊന്നും സ്റ്റേജിലേക്ക് വിളിക്കണ്ടെന്നും, സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ പകരം കുട്ടിയുടെ രക്ഷിതാവിനോട് വരാന്‍ പറയൂ എന്നും അദ്ദേഹം ആവശ്യപ്പട്ടു. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയ്ക്ക് നേരെ വൻ വിമർശനമാണ് ഉയരുന്നത്.

‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്’, അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button