കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ട്വന്റി20 രംഗത്ത്. രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് ഉപതെരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതെന്നും ആം ആദ്മി പാർട്ടിയുമായി ചേർന്നെടുത്ത തീരുമാനമാണ് ഇതെന്നും ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം. ജേക്കബ് വ്യക്തമാക്കി. തൃക്കാക്കരയിൽ മത്സരിക്കില്ലെന്ന് നേരത്തെ, ആം ആദ്മി പാർട്ടിയും അറിയിച്ചിരുന്നു.
‘തൃക്കാക്കരയില്‍ നടക്കുന്നത് സംസ്ഥാന ഭരണത്തെ നിർണയിക്കുന്ന തെരഞ്ഞെടുപ്പല്ല. ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. രാഷ്ട്രീയമായി ഒട്ടും പ്രധാന്യമില്ലാത്ത ഈ ഉപതെരഞ്ഞെടുപ്പിന്‍റെ മത്സരരംഗത്തുനിന്നും വിട്ടു നില്‍ക്കാനും, സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം,’ ട്വന്റി 20 വാർത്താകുറിപ്പിൽ വ്യക്തമാക്കി.
Post Your Comments