ഛണ്ഡീഗഡ്: പഞ്ചാബിനെ ലക്ഷ്യമിട്ട് വന്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പോലീസ് തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഫോടക വസ്തുക്കളുടെ വന്‍ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
Read Also:24 മണിക്കൂറില്‍ ‘അസാനി’ തീവ്ര ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത
ഫത്തേഗഡ് സ്വദേശികളായ ഗുരീന്ദര്‍ സിംഗ്, ഗുര്‍പ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍, ഗുരീന്ദര്‍ സിംഗ് കൊടും ക്രിമിനലാണ്. ആയുധക്കടത്ത്, പിടിച്ചുപറി എന്നീ കേസുകളില്‍ പ്രതിയാണ് ഗുരീന്ദര്‍ സിംഗ്. ഇയാള്‍ക്ക് എതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. ഗുര്‍പ്രീത് സിംഗുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.
30 കാലിബര്‍ പിസ്റ്റലുകള്‍, തിരകള്‍, ആര്‍ഡിഎക്സ്, എന്നിവയാണ് പിടിച്ചെടുത്തത്. യൂറോപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നിന്നാണ് ആയുധം ലഭിച്ചതെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഭീകരാക്രമണമായിരുന്നു ഇവര്‍ ലക്ഷ്യമിട്ടത്. സ്ഫോടക വസ്തുക്കള്‍ക്കായി ഒന്നര ലക്ഷം രൂപ ചിലവിട്ടെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments