KeralaLatest NewsNews

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്, ആം ആദ്മി മത്സരത്തിനില്ല

തൃക്കാക്കരയില്‍ ഒരു സീറ്റ് മാത്രം കിട്ടിയിട്ട് കാര്യമില്ല, അടിത്തറ ശക്തിപ്പെടുത്തുകയാണ് വേണ്ടത്: ആം ആദ്മി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആം ആദ്മി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Read Also:മാനസികാരോഗ്യ പ്രവർത്തകർക്ക് ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും നൽകണം: ശുപാർശ ചെയ്ത് ഫെഡറൽ നാഷണൽ കൗൺസിൽ

‘പാര്‍ട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വലിയ ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് മത്സരിക്കാത്തത്’,എഎപി സംസ്ഥാന കോര്‍ഡിനേറ്റര്‍ പി.സി സിറിയക് പറഞ്ഞു.

ഒരു സീറ്റ് മാത്രം കിട്ടിയിട്ട് കാര്യമില്ല. കേരളത്തില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറ രൂപപ്പെടുത്തുകയാണ് വേണ്ടതെന്നും എഎപി നേതാക്കള്‍ വ്യക്തമാക്കി. തൃക്കാക്കരയില്‍ ട്വന്റി-20 ക്കും എഎപിയ്ക്കും സംയുക്ത സ്ഥാനാര്‍ത്ഥി വരുമെന്നാണ് സാബു എം ജേക്കബ് വ്യക്തമാക്കിയിരുന്നത്. കേരള സന്ദര്‍ശനത്തിനെത്തുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button