കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ. ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ധനസഹായം പ്രഖ്യാപിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 90 മില്യൺ ഡോളർ അതായത്, ഏകദേശം 700 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ.
സൊമാറ്റോ ഡെലിവറി പാർട്ണറുടെ കുട്ടികൾക്ക് പ്രതിവർഷം 50,000 രൂപ വരെയാണ് വിദ്യാഭ്യാസ ധനസഹായം നൽകുന്നത്. കൂടാതെ, 10 വർഷം പൂർത്തിയാക്കിയാൽ ഡെലിവറി പാർട്ണറുടെ കുട്ടികൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ വരെ ധനസഹായം നൽകുമെന്ന് സൊമാറ്റോ അറിയിച്ചിട്ടുണ്ട്.
Also Read: ഉപ്പൂറ്റി വിണ്ടുകീറാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകമായി മുൻഗണന നൽകിക്കൊണ്ട് തുക നീക്കിവെക്കുകയും പെൺകുട്ടികൾ പന്ത്രണ്ടാം ക്ലാസും ബിരുദവും പൂർത്തിയാകുമ്പോൾ പ്രൈസ്മണി നൽകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസത്തെ ശരാശരി ഓഹരി വില അനുസരിച്ച് ഏകദേശം 700 കോടി രൂപ ഓഹരികളാണ് ദീപീന്ദറിന്റെ ഇഎസ്ഒപികൾ.
Post Your Comments