KeralaLatest NewsNews

മീന്‍ കറിവെച്ച്‌ കഴിച്ച ഒരു കുടുംബത്തിലെ നാലു പേര്‍ ആശുപത്രിയില്‍: സംഭവം കേരളത്തിൽ

ആരോഗ്യവകുപ്പിന്റെ കൂടുതല്‍ പരിശോധനകള്‍ ഈ കട കേന്ദ്രീകരിച്ച്‌ നടക്കുമെന്നാണ് വിവരം.

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലു പേര്‍ ആശുപത്രിയില്‍. തിരുവനന്തപുരം കല്ലറ പഴയചന്തയില്‍ നിന്ന് മത്സ്യം വാങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിന് പിന്നാലെയാണ് ഇന്നലെ, വൈകിട്ട് എഴുമണിയോടെ ഇവിടെ നിന്നും മറ്റൊരാള്‍ വാങ്ങിയ മീനില്‍ പുഴുവിനെ കണ്ടെത്തിയത്. പൊലീസും റവന്യു ഉദ്യോഗസ്ഥരും എത്തി സാമ്പിള്‍ ശേഖരിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷമാണ് വയറുവേദന അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ, നാല് പേര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു കടയില്‍ നിന്ന് വാങ്ങിയത്. പഴകിയ മീനാണ് കഴിഞ്ഞ ദിവസവും ലഭിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍. ആരോഗ്യവകുപ്പിന്റെ കൂടുതല്‍ പരിശോധനകള്‍ ഈ കട കേന്ദ്രീകരിച്ച്‌ നടക്കുമെന്നാണ് വിവരം.

Read Also: 43 ലക്ഷത്തിന്റെ മീൻ കൊടുത്തിട്ടുണ്ട്, വഞ്ചിച്ചിട്ടില്ല: ധർമജൻ ബോള്‍ഗാട്ടി

അതേസമയം, കാസര്‍ഗോഡ് മാര്‍ക്കറ്റില്‍ 200 കിലോ പഴകിയ മല്‍സ്യം പിടികൂടി. തമിഴ്‌നാട്ടില്‍നിന്ന് എത്തിച്ച ഉപയോഗശൂന്യമായ മത്സ്യമാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വിഭാഗം, ഫിഷറീസ് വകുപ്പ്, കാസര്‍ഗോഡ് നഗരസഭ എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button